വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്റർ ചുമന്ന് Source: News Malayalam 24x7
KERALA

വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്റർ ചുമന്ന്; ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്

ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്റർ ചുമന്ന് നടന്ന്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്റർ ചുമന്ന് നടന്ന്. വത്സപ്പെട്ടി ഉന്നതിയിലെ ഗ്രാമവാസികളുടെ ജീവിതം തീരാദുരിതത്തിലാണ്. ദയനീയ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

തൊഴിലുറപ്പ് തൊഴിലാളിയായ ഗാന്ധിയമ്മാളിനാണ് വീണു പരിക്കേറ്റത്. വാഹന സൗകര്യമില്ലാത്തതിനാൽ ഇവരെ ചുമന്ന് കോവിൽക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

SCROLL FOR NEXT