കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുള്ള കാരണങ്ങൾ നിരത്തി ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് കരുതുന്നതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. മലബാറിൽ യുഡിഎഫ് നേടിയെടുത്ത വിജയം അത് തെളിയിക്കുന്നുവെന്നും, നിഷ്പക്ഷരായവർക്ക് പോലും അത് പ്രയാസം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള വിവാദവും പ്രതികൂലമായി ബാധിച്ചു. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും അതിൻ്റെ പ്രതിഫലനം കാണാം. ഭൂരിപക്ഷ-ന്യുനപക്ഷ വിഭാഗങ്ങളുടെ ധ്രുവീകരണം യുഡിഎഫന് അനുകൂലമായെന്നും തിരിച്ചടി ആഴത്തിൽ പരിശോധിക്കണമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു.