കോഴിക്കോട്: ആവശ്യപ്പെട്ട മൂന്ന് സീറ്റുകൾ ലഭിച്ചെങ്കിലും ഐഎൻഎൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുക ഒരു സീറ്റിൽ മാത്രം. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിൽ വീണ്ടും സ്ഥാനാർഥിയാകും. കാസർഗോഡും വള്ളിക്കുന്നിലും ഇടത് സ്വതന്ത്രരായി മത്സരിക്കും. കാസർഗോഡ് ഷാനവാസ് പാദൂരും, വള്ളിക്കുന്നിൽ ജനപ്രിയ സ്വതന്ത്രനും സ്ഥാനാർഥിയാകും. 17ാം തീയതി പ്രവർത്തകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി പ്രവർത്തക കൺവെൻഷൻ ചേരാനും തീരുമാനം.
ഐഎൻഎൽ നേരത്തെ നാല് സീറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ സീറ്റുകൾ നൽകില്ല എന്ന് അറിയിച്ചതോടെ കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റുകളിലേക്ക് ആവശ്യം ഒതുങ്ങി. പിന്നീടാണ് സ്ഥാനാർഥി നിർണയത്തിലേക്ക് വന്നത്. അപ്പോഴും ഏതൊക്കെ സീറ്റിൽ നേതാക്കൾ മത്സരിക്കുമെന്ന സംശയമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണ കാസർഗോഡ്, കോഴിക്കോട് സൌത്ത്, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലായിരുന്നു മത്സരിച്ചത്. അതിൽ കോഴിക്കോട് സൌത്തിൽ അഹമ്മദ് ദേവർകോവിലിന് മാത്രമാണ് ജയിക്കാനായത്, അദ്ദേഹം പിന്നീട് മന്ത്രി ആകുകയും ചെയ്തിരുന്നു.