തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് വലയം തീർക്കാൻ പൊലീസ്. വി.ഡി.സതീശൻ്റെ സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻ്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവികൾ നിർദേശം നൽകി കഴിഞ്ഞു.
മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരുടെ അടക്കം വലിയ ആൾക്കൂട്ടമാണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ശരീരത്തിൽ ആളുകൾ സ്പർശിക്കുന്ന സ്ഥിതിയുണ്ട്. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ മഫ്ത്തിയിലും പൊലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പരിപാടികളിൽ നിന്ന് മാധ്യമപ്രവർത്തകരെ പൊലീസ് വിലക്കിയിരുന്നു. ചാർട്ടേഡ് വിമാനയാത്ര യാത്ര ഉൾപ്പെടെയുള്ള വിവാദങ്ങളിലെ ചോദ്യങ്ങളിൽ നിന്നാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്. അതിനിടെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻ്റലിജൻസ് എഡിജിപി ദിനേന്ദ്ര കശ്യപ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.