KERALA

അധ്യക്ഷ പദവിയിൽ തുടരാൻ ആർ. ചന്ദ്രശേഖരന് ഐഎൻടിയുസിയുടെ പിന്തുണ

തനിക്ക് എല്ലാവിധ പിന്തുണയും നല്‍കി ഐഎൻടിയുസി എന്നും ഒപ്പമുണ്ടെന്ന് ആർ. ചന്ദ്രശേഖരൻ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കശുവണ്ടി കോർപറേഷൻ അഴിമതി കേസ് പ്രതി ആർ. ചന്ദ്രശേഖരന് സംസ്ഥാന അധ്യക്ഷ പഥവിയിൽ തുടരാമെന്ന് ഐഎൻടിയുസി. സംസ്ഥാന എക്സിക്യൂട്ടീവിൽ ഐകകണ്ഠ്യേനയാണ് പ്രമേയം പാസായത്. തനിക്ക് എല്ലാവിധ പിന്തുണയും നല്‍കി ഐഎൻടിയുസി എന്നും ഒപ്പമുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രതികരിച്ചു. കേസില്‍ ഉത്തരവ് വായിച്ചതിൽ അപാകതയില്ലെന്നും ചന്ദ്രശേഖരൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതിലെത്തുന്നതിന് മുന്‍പ് എങ്ങനെയാണ് പരാതിക്കാരന് ലഭിച്ചതെന്ന് ആർ. ചന്ദ്രശേഖരൻ ചോദിച്ചു.

എന്തുകൊണ്ടാണ് പതിനേഴ് വർഷക്കാലം ഒരേയൊരു സ്ഥാപനത്തിനെതിരെ കേസ് നടത്തിയതെന്ന് പരാതിക്കാരൻ തന്നെ പറയേണ്ടതുണ്ട്. എങ്ങനെയാണ് കേരളം മുതൽ ഡൽഹിയിൽ സുപ്രീം കോടതി വരെ പരാതിക്കാരൻ കേസ് നടത്തുന്നത്. പരാതിക്കാരന് ഒരു രൂപയുടെ വരുമാനം പോലുമില്ലെന്നുള്ള പൊലീസിന്റെ റിപ്പോർട്ട് കൈയിലുണ്ട്. പരാതിക്കാരന്റെ പ്രശ്നമെന്താണെന്ന് അയാളോട് തന്നെ ചോദിക്കണം. എനിക്ക് കേസ് നടത്താൻ എന്റെ സംഘടനയുണ്ട്. എനിക്ക് എന്ത് ആവശ്യം വന്നാലും എന്റെ സംഘടന ഒപ്പമുണ്ട്. അതിൽ സംശയവുമില്ല, ആർ. ചന്ദ്രശേഖരൻ പറ‍ഞ്ഞു.

പ്രോസിക്യൂഷൻ ചെയ്യാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ ഏത് വിചാരണയും നേരിടാൻ തയ്യാറാണ്. അഴിമതി നടന്നിട്ടുണ്ടോയെന്ന് പറയേണ്ടത് കോടതിയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

SCROLL FOR NEXT