ജവാന്‍ ഇനി പുതിയ കുപ്പിയിൽ  
KERALA

ബോട്ടിലിന് നിലവാരമില്ല; ജവാന്‍ ഇനി പുതിയ കുപ്പിയിൽ

ഐഎസ്ഒ മുദ്രയുള്ള ബോട്ടില്‍ ഉറപ്പാക്കാന്‍ എക്സൈസ് മന്ത്രിയുടെ നിര്‍ദേശം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍മിത ജവാന്‍ റം നിലവാരമുള്ള ബോട്ടിലിലെത്തും. ഐഎസ്ഒ മുദ്രയുള്ള ബോട്ടിലില്‍ കൊടുക്കുന്നത് ഉറപ്പാക്കാന്‍ എക്സൈസ് മന്ത്രി നിര്‍ദേശം നൽകി. ബെവ്കോ എം.ഡി ജവാന്‍ നിര്‍മാണ യൂണിറ്റ് മാനേജര്‍ക്ക് ടെൻഡര്‍ പുതുക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

ജവാന്‍ നിറയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന് നിലവാരമില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടർന്നാണ് തീരുമാനം. നിലവില്‍ ഉപയോഗിക്കുന്ന ബോട്ടിലിന് ഐഎസ്ഒ നിലവാരമില്ലെന്നാണ് ആരോപണം.

ജവാന്‍റെ ഉല്‍പ്പാദന പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചെന്ന് ബെവ്കോ അറിയിച്ചു. അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ കാണും.

വകുപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനം മന്ത്രി അറിഞ്ഞിരുന്നില്ല. ഇതിൽ എം. ലിജു പ്രതിഷേധം അറിയിക്കും. എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്.

SCROLL FOR NEXT