കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് ഇത്തവണ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ എന്ന് സൂചന. ജയന്തി രാജനും, സുഹറ മമ്പാടും സ്ഥാനാര്‍ഥികളായേക്കും. ലീഗിന്റ മതേതരത്വം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഇതര സമുദായ അംഗമായ വനിതയെ സ്ഥാനാര്‍ഥിയാക്കുന്നത്.
ജയന്തി രാജന്‍ കളമശ്ശേരിയിലും, സുഹറ മമ്പാട് തിരൂരങ്ങാടിയിലും മത്സരിക്കാനാണ് സാധ്യത. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ജയന്തി രാജന്‍ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും സുഹറമമ്പാട് വനിത ലീഗ് സംസ്ഥാന പ്രസിഡന്റുമാണ്.
സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് കളമശേരി. പി. രാജീവ് ആണ് നിലവിലെ എംഎല്‍എ. എന്നാല്‍ നേരത്തെ മുസ്ലീം ലീഗ് വിജയിച്ചിരുന്ന മണ്ഡലമെന്ന നിലയില്‍ തിരിച്ചുപിടിക്കാന്‍ കൂടിയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും പ്രത്യേകിച്ച് മുസ്ലീം ലീഗിനും നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് കളമശേരിയില്‍ ഒരു മതേതര മുഖത്തെ നിര്‍ത്താന്‍ ലീഗ് ശ്രമിക്കുന്നതെന്നാണ് സൂചന.