KERALA

ജെഡിഎസ് കേരളത്തില്‍ ഇനി പുതിയ പാര്‍ട്ടി; ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയെ നയിക്കുക മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും

മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എന്നിവരാണ് പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക.

Author : കവിത രേണുക

തിരുവനന്തപുരം: ജനാതദള്‍ എസ് കേരളത്തില്‍ പുതിയ പാര്‍ട്ടിയാകും. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എന്നിവരാണ് പുതിയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക.

പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേരള ഘടകം അറിയിച്ചു. എച്ച് ഡി ദേവഗൗഡ ഗൗഡ 2024 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായതോടെ എല്‍ഡിഎഫിനൊപ്പമുള്ള കേരള ഘടകം വലിയ പ്രതിസന്ധിയാണ് നേരിട്ടത്. കേരളത്തിനൊപ്പം തന്നെ തുടരുമെന്ന് കേരള ഘടകം അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. കേരളത്തില്‍ ജെഡിഎസിന് രണ്ട് എംഎല്‍എമാരാണ് ഉള്ളത്. തിരുവല്ല മണ്ഡലത്തെ പ്രതിനിധീകരിച്ച് മാത്യു ടി തോമസും ചിറ്റൂരിനെ പ്രതിനിധീകരിച്ച് കെ. കൃഷ്ണന്‍കുട്ടിയുമാണ് ഉള്ളത്.

SCROLL FOR NEXT