Source: FB/ John Brittas
KERALA

"ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് പഠിപ്പിക്കുന്നു"; ഡൽഹി സമരത്തെക്കുറിച്ചുള്ള കേരള പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ് എംപി

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളെ പറ്റിയുള്ള ചോദ്യത്തിനാണ് ബ്രിട്ടാസ് കേരള പിഎസ്സിയെ പ്രശംസിച്ചത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള കേരള പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ് എംപി. ഈ വർഷം ജൂൺ, ജൂലൈ മാസത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള നാല് പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയെന്നായിരുന്നു ഇന്ന് നടന്ന പിഎസ്സി പരീക്ഷയിൽ ചോദിച്ചത്.

ജന്തർമന്തറിലെ സമരം ഇനി വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ച്, അത് സമര വേദി അല്ലായെന്ന് ഡീനോട്ടിഫൈ ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി രണ്ടാമത്തെ ദിവസമാണ് ഈ ചോദ്യം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷയിൽ വന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് അതിനെക്കുറിച്ച് പഠിപ്പിക്കുകയാണെന്നും കേരള പിഎസ്‌സിയിലെ ചോദ്യത്തെ പ്രശംസിച്ച് ബ്രിട്ടാസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

"ഇന്ന് നടന്ന കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷയിൽ ചോദിച്ച ഒരു ചോദ്യമാണ് താഴെ കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന അതിശക്തമായ പ്രതിഷേധ സമരത്തെക്കുറിച്ചായിരുന്നു ആ ചോദ്യം. ജന്തർമന്ദിറിലെ സമരം ഇനി വേണ്ട എന്ന് കേന്ദ്രസർക്കാർ തീരുമാനിച്ച്, അത് സമര വേദി അല്ലായെന്ന് ഡീനോട്ടിഫൈ ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി രണ്ടാമത്തെ ദിവസമാണ് ഈ ചോദ്യം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷയിൽ വന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് അതിനെക്കുറിച്ച് പഠിപ്പിക്കുകയാണ്! .

ഏതായാലും ഈ ചോദ്യത്തിൻ്റെ ഉത്തരം നിങ്ങൾക്ക് കമന്റ് ബോക്സിൽ നൽകാം."

SCROLL FOR NEXT