ആനാട് ശശി Source: News Malayalam 24x7
KERALA

സഹകരണ സംഘത്തിൽ നിന്ന് പണം തിരികെ ലഭിച്ചില്ല; കവടിയാറിൽ മാധ്യമ പ്രവർത്തകൻ ജീവനൊടുക്കി

മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കവടിയാറിലെ സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്. കവടിയാർ കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ആനാട് ശശിയാണ് മരിച്ചത്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ ശശി 1.67 കോടി നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ലഭിക്കാത്തതിനുള്ള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ക്രമക്കേടിനെ തുടർന്ന് സഹകരണസംഘം തകർന്നിരുന്നു. ഇതിനുപിന്നാലെ സംഘത്തിൻറെ പ്രസിഡൻ്റും ജീവനൊടുക്കിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT