KERALA

"എസ്ഐആറിൽ പേരില്ല, പാസ്‌പോർട്ട് പുതുക്കാൻ കഴിയുന്നില്ല"; പരാതിയുമായി മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ

പട്ടികയിൽ പേര് ഇല്ലാത്തത് കാരണം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ആർ. രാജഗോപാൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്ഐആറിൽ പേരില്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാനായില്ലെന്ന പരാതിയുമായി ‘ദി ടെലിഗ്രാഫി’ൻ്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. 2002ലെ വോട്ടർപട്ടികയിൽ പിതാവിൻ്റെ പേരില്ലെന്ന കാരണത്താലാണ് എസ്ഐആറിൽ നിന്നും ഒഴിവാക്കിയത്.

പട്ടികയിൽ പേര് ഇല്ലാത്തത് കാരണം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ആർ. രാജഗോപാൽ പറഞ്ഞു. രാജഗോപാലിന്‍റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും അദ്ദേഹത്തിൻ്റെ പേര് എത്രയും പെട്ടെന്ന് വോട്ടർപട്ടികയിൽ ചേർക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.

എസ്‌ഐആറില്‍ നിന്ന് പേര് നീക്കം ചെയ്തെന്നും ഇക്കാരണത്താല്‍ പാസ്‌പോർട്ട് പുതുക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചെന്നും രാജഗോപാൽ പരാതിപ്പെട്ടിരുന്നു. ബിജെപിയോട് സ്വീകരിച്ച നിലപാടുകളാണോ ഈ വേട്ടലാടലിന് പിന്നിലെന്ന സംശയവും അദ്ദേഹം മാധ്യമപ്രവർത്തകരോട് പങ്കുവച്ചിരുന്നു.

SCROLL FOR NEXT