"കണ്ണിൽ കാന്താരി മുളക് അരച്ചുതേച്ചു, ക്രൂരമായി മർദിച്ചു"; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനെതിരെ പരാതി

കോഴിക്കോട് സ്വദേശി സാദിഖിനെയാണ് പൊലീസ് മർദിച്ചത്.
"കണ്ണിൽ കാന്താരി മുളക് അരച്ചുതേച്ചു, 
ക്രൂരമായി മർദിച്ചു"; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനെതിരെ 
പരാതി
Published on: 
Updated on: 

എറണാകുളം: നോർത്ത് പോലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനം നേരിട്ടെന്ന പരാതിയുമായി യുവാവ്. കോഴിക്കോട് സ്വദേശി സാദിഖിനെയാണ് പൊലീസ് മർദിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

"കണ്ണിൽ കാന്താരി മുളക് അരച്ചുതേച്ചു, 
ക്രൂരമായി മർദിച്ചു"; എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനെതിരെ 
പരാതി
"സുന്ദരനാണ്, ചിരിയിൽ വീണുപോകും, പക്ഷേ സ്വഭാവം ചെകുത്താൻ്റേത്"; വി.ഡി. സതീശനെതിരെ എം.എം. മണി

കസ്റ്റഡിയിൽ വച്ച് പൊലീസ് തന്നെ ക്രൂരമായി മർദിച്ചു എന്നും കണ്ണിൽ കാന്താരി മുളക് അരച്ചു തേച്ചു എന്നും യുവാവ് വെളിപ്പെടുത്തി. തൻ്റെ പേരിൽ വ്യാജകേസ് ഉണ്ടാക്കി എന്നും യുവാവ് ആരോപിച്ചു.

കലൂരിലെ ഒരു ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്പോരിൽ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് സാദിഖിനെ ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിനുപിന്നാലെ അത് മർദനത്തിലേക്ക് മാറി. താൻ ചെയ്ത കുറ്റം എന്താണ് എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും സാദിഖ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com