ഫേസ്ബുക്ക് വീഡിയോയുമായി ചാണ്ടി ഉമ്മൻ 
KERALA

"ഉമ്മൻചാണ്ടിയോടുള്ള നീതി നടപ്പാക്കേണ്ടത് മറ്റൊരാളെ വേട്ടയാടി കൊണ്ടല്ല" നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ

സർക്കാർ അന്യായമായി വേട്ടയാടേണ്ട കാര്യമില്ല, നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ വീഡിയോയിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ഉമ്മൻചാണ്ടിയോടുള്ള നീതി നടപ്പാക്കേണ്ടത് മറ്റൊരാളെ വേട്ടയാടി കൊണ്ടല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സർക്കാർ സമയമെടുത്ത് കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. നീതി നടപ്പിലാക്കാതെ പോകരുത് എന്ന് മാത്രമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പലരുടെയും വികാരം നീതി നടപ്പിലാകണം എന്ന് വിചാരിച്ചു തന്നെയുള്ളതാണ്. ഉമ്മൻചാണ്ടിയെ അന്യായമായി വേട്ടയാടി. അതിന് സർക്കാർ അന്യായമായി വേട്ടയാടേണ്ട കാര്യമില്ലെന്നും, നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ചാണ്ടി ഉമ്മൻ വീഡിയോയിൽ പറഞ്ഞു.

അതേസമയം സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാത്തതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രവുമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ എന്നി വാചകങ്ങളുള്ള ബോർഡുകളാണ് നഗരത്തിൻ്റെ പലഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

SCROLL FOR NEXT