"ലീഗിലെ അസുന്നികൾക്ക് വഴങ്ങരുതായിരുന്നു"; വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സാദിഖലി തങ്ങൾക്കെതിരെ റഹ്മത്തുള്ള സഖാഫി

ലീഗ് പുറത്താക്കിയ കെ.എസ് ഹംസയെ ലീഗ് പ്രതിനിധിയെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്നും റഹ്മത്തുള്ള സഖാഫി ചോദിച്ചു.
Rahmathulla Saqafi against Sadiqali Thangal
സാദിഖലി തങ്ങൾക്കെതിരെ റഹ്മത്തുള്ള സഖാഫി
Published on: 
Updated on: 

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് മറുപടിയുമായി എസ്‌വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി. സമസ്തയിൽ നിന്ന് പുറത്താക്കിയ ആളെ പ്രതിനിധിയെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് സഖാഫി ആരോപിച്ചു. ലീഗ് പുറത്താക്കിയ കെ.എസ് ഹംസയെ ലീഗ് പ്രതിനിധിയെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്നും റഹ്മത്തുള്ള സഖാഫി ചോദിച്ചു.

ലീഗുമായി സുന്നികൾ എന്നും കലഹിച്ചുക്കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗിലുണ്ട്. ലീഗിലെ അസുന്നികൾക്ക് വഴങ്ങരുതായിരുന്നുവെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു. ഇരു സമസ്തകളുടെയും സാന്നിധ്യം ഒഴിവാക്കാൻ നല്ല ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം നിയമ പ്രകാരം ഉള്ളതിനേക്കാൾ കൂടുതൽ എടുത്താണ് അംഗബലം ഒമ്പതിൽ എത്തിച്ചതെന്നും സഖാഫി പറഞ്ഞു.

Rahmathulla Saqafi against Sadiqali Thangal
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്; മറുപടി വിവരാവകാശ ചോദ്യത്തിന്

സമസ്ത പുറത്താക്കിയ മുസ്തഫൽ ഫൈസി സമസ്ത പ്രതിനിധിയാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചിരുന്നു. മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസി നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് വിവാദമാവുകയും മുസ്തഫല്‍ ഫൈസിയെ പുറത്താക്കുന്നതിലെത്തുകയും ചെയ്തത്.

റഹ്മത്തുള്ള സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലീഗിൻ്റെ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയ കെ എസ് ഹംസ വഖ്ഫ് ബോർഡ് ചെയർമാനായപ്പോൾ അദ്ദേഹം ലീഗ് പ്രതിനിധിയാണെന്ന് അന്നത്തെ സർകാർ പറഞ്ഞാൽ എങ്ങനെയുണ്ടാവും ? അതുപോലെയാണ് Ek വിഭാഗം മുശാവറ പുറത്താക്കിയ ആൾ സമസ്തയുടെ പ്രതിനിധിയാണെന്ന് പറയുന്നത്. ഇത് അവഗണന മാത്രമല്ല പരിഹാസം കൂടിയാണ്. ഇരു സമസ്തകളുടെയും സാന്നിധ്യം ഒഴിവാക്കാൻ നല്ല ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം നിയമ പ്രകാരം ഉള്ളതിനേക്കാൾ കൂടുതൽ എടുത്താണ് അംഗബലം ഒമ്പതിൽ എത്തിച്ചത്.

കേരളത്തിലെ 79,900 വഖ്ഫ് സ്വത്തുക്കളിൽ അര ശതമാനത്തിൻ്റെ പോലും നിയന്ത്രണമില്ലാത്ത വർക്കും കേരളത്തിൽ മരുന്നിന് പോലുമില്ലാത്ത ബോറകൾക്കും ബോർഡിൽ ഇടം കൊടുത്തിട്ടുണ്ട്. ഇരു സമസ്തകളെയും കബളിപ്പിക്കുവാനും മാറ്റി നിർത്താനും ഗൂഢമായ ശ്രമം തന്നെ നടന്നു എന്ന് വെറുതെ പറയുന്നതല്ല. ലീഗുമായി സുന്നികൾ എന്നും കലഹിച്ചു കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിൽ തന്നെയുണ്ട്.അവർക്ക് വീണ്ടും വഴങ്ങരുതായിരുന്നു

Rahmathulla Saqafi against Sadiqali Thangal
പാളിച്ചകൾ സമ്മതിച്ച് പ്രവർത്തന റിപ്പോർട്ട്; പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം അണികളെ ബോധ്യപ്പെടുത്താനായില്ലെന്ന് വിലയിരുത്തൽ

Related Stories

BRM Shafeer's wife has resigned from the position of Research Officer at C-MAT
Panakkad Sadiqali Thangal publicly admonishes K.M. Shaji over the luxury car controversy
മുഖ്യമന്ത്രിയുടെ യാത്ര ചാർട്ടേഡ് വിമാനത്തിൽ, മന്ത്രി ആഡംബര കാറിലും... ഫ്രീയാണെന്നു പറഞ്ഞാലും അഴിമതിയുടെ മണമുണ്ട്: റഹ്‌മത്തുള്ള സഖാഫി എളമരം
Sadiqali Shihab Thangal urges people to stay away from hate speech
News Malayalam 24x7
newsmalayalam.com