കെ.ബി. ഗണേഷ് കുമാർ, ഗതാഗതമന്ത്രി  Source: Facebook
KERALA

"ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്"; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ.ബി. ഗണേഷ് കുമാർ

പത്തനാപുരത്ത് മത്സരിച്ചപ്പോൾ തന്നെ കുറിച്ച് പറയാത്ത അസഭ്യങ്ങളില്ലെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരത്ത് മത്സരിച്ചപ്പോൾ തന്നെ കുറിച്ച് പറയാത്ത അസഭ്യങ്ങളില്ല. അന്ന് എൻ്റെ ഭാര്യ ആയിരുന്ന സ്ത്രീ എന്നെ പറ്റി 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബ കോടതിയിൽ കൊടുക്കുകയും, വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു എന്നും ഗണേഷ് കുമാർ പറഞ്ഞു.

തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നും മന്ത്രി പറഞ്ഞു. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അത്ര അധ:പതനം തനിക്ക് ഉണ്ടായിട്ടില്ല. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും തള്ളിക്കളയുന്നു. തൻ്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തൻ്റെ ഭൂരിപക്ഷം കൂട്ടുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

SCROLL FOR NEXT