Source: Social Media
KERALA

പേരാവൂർ പിടിക്കാൻ കെ.കെ. ശൈലജ; നടക്കാൻ പോകുന്നത് ഹെവി വെയ്റ്റ് പോരാട്ടം

കെ.കെ.ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ വി.കെ. സനോജിന് നൽകിയേക്കുമെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പേരാവൂരിൽ കെ.കെ. ശൈലജയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിൻ്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ എൽഡിഎഫിൻ്റെ ശക്തയായ സ്ഥാനാർഥിയായി കെ.കെ. ശൈലജ എത്തുന്നതോടെ പേരാവൂരിൽ കടുത്ത പോരാട്ടമാണ് നടക്കുക.

കെ.കെ. ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ വി.കെ. സനോജിന് നൽകിയേക്കുമെന്നാണ് സൂചന. തളിപ്പറമ്പിൽ പി.കെ. ശ്യാമള സ്ഥാനാർഥിയാകും. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.

യുഡിഎഫ് കോട്ടയായ പേരാവൂരിൽ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ നടക്കുക. ശൈലജ ടീച്ചറുടെ ജനപ്രീതി യുഡിഎഫിനെ പ്രതിരോധത്തിൽ ആക്കിയേക്കുമെന്നുള്ള ആശങ്കയും ഇപ്പോൾ യുഡിഎഫിനുണ്ട്. അതേസമയം, തോൽക്കുന്ന സീറ്റ് കൊടുക്കുന്നത് ശൈലജയെ മാറ്റുന്നതിന് തുല്യമാണെന്നും, ആര് വന്നാലും കെപിസിസി അധ്യക്ഷനെ തോൽപ്പിക്കാനില്ലെന്നും വി.ഡി. സതീശൻ ഇതിനോട് പ്രതികരിച്ചു.

തലശ്ശേരിയിൽ കാരായി രാജൻ, കല്യാശേരിയിൽ എം. വിജിൻ, പയ്യന്നൂരിൽ ടി.എ. മധുസൂദനൻ, അഴീക്കോട് കെ.വി. സുമേഷ് എന്നിവരും മത്സരരംഗത്തേക്ക് എത്തുമെന്നാണ് സൂചന.

SCROLL FOR NEXT