ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അതൃപ്തി അറിയിച്ച് ഡോ. കെ.ജെ. റീന 
KERALA

സ്ഥാനചലനത്തിന് പിന്നിൽ കെ. മുരളീധരൻ ; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അതൃപ്തി അറിയിച്ച് ഡോ. കെ.ജെ. റീന

ഉത്തരവിനെക്കുറിച്ച് അറിയുന്നതിന് പത്ത് മിനിറ്റ് മുൻപ് മന്ത്രിയെ വിളിച്ചിരുന്നു, എന്നാൽ ഇക്കാര്യം അറിയിച്ചില്ലെന്നും ഡോ. റീന പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അതൃപ്തി അറിയിച്ച് ഡോ.കെ.ജെ. റീന. ആരോഗ്യമന്ത്രിയുടെ നടപടി ഞെട്ടിച്ചു. അസുഖം മൂലം രണ്ടര ദിവസത്തെ ലീവിനാണ് അപേക്ഷിച്ചത്. അവധി ആവശ്യപ്പെട്ടത് പനിയും വയറിളക്കവുമായതിനാലെന്നും അവർ പറഞ്ഞു.

15 ദിവസം അവധി ചോദിച്ചിട്ടില്ല. ഉത്തരവ് കണ്ട് ഷോക്കായതായും ഡോ. റീന പറഞ്ഞു. സ്ഥാനചലനത്തിന് പിന്നിൽ കെ.മുരളീധരൻ്റെ അതൃപ്തിയെന്ന് സൂചന. സ്ഥാനമാറ്റത്തിന് നൽകിയ വിശദീകരണം തെറ്റാണെന്നും ഡോ. റീന പറഞ്ഞു.

ഉത്തരവിനെക്കുറിച്ച് അറിയുന്നതിന് പത്ത് മിനിറ്റ് മുൻപ് മന്ത്രിയെ വിളിച്ചിരുന്നു. എന്നാൽ തൻ്റെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട വിവരം അറിയിച്ചില്ല. ബോർഡിന് നൽകിയ കത്തിൽ നിലവിലെ പ്രതിസന്ധിയുടെ സൂചന മാത്രമാണ് നൽകിയത്.

ഇന്നലെയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. ആരോഗ്യമന്ത്രിയുടെ അതൃപ്തിയെ തുടർന്നാണ് നടപടി എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

SCROLL FOR NEXT