കെ. സുധാകരൻ Source: FB
KERALA

ദേഹാസ്വാസ്ഥ്യം; കെ. സുധാകരൻ ആശുപത്രിയിൽ

കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

അതേസമയം, കെ. സുധാകരൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അൽപ്പസമയത്തെ വിശ്രമത്തിന് ശേഷം സുധാകരനെ ഡിസ്ചാർജ് ചെയ്യുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.

SCROLL FOR NEXT