കെ. സുധാകരൻ Source: facebook
KERALA

"യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങൾ പിന്തുണ നൽകി, കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു"

ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കാമെന്ന സിപിഐഎം ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നും കെ. സുധാകരൻ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ജനവിരുദ്ധ സർക്കാറിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരൻ പറഞ്ഞു. ഈ സർക്കാരിന് തുടരാൻ ഒരു അർഹതയുമില്ല. യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങൾ പിന്തുണ നൽകിയെന്നും കെ. സുധാകരൻ.

ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കാമെന്ന സിപിഐഎമ്മിൻ്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നായിരുന്നു കെ. സുധാകരൻ്റെ പ്രസ്താവന. കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു.ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ബാധിച്ചെന്നും മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കോൺഗ്രസ് നേതാവ് ആഞ്ഞടിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും കെ. സുധാകരൻ പ്രതികരിച്ചു. തോന്നിവാസം കാണിച്ചപ്പോൾ രാഹുലിനെതിരെ നടപടിയെടുത്തു. പാർട്ടി നടപടി എടുക്കുക എന്നല്ലാതെ തൂക്കി കൊല്ലാൻ പറ്റില്ലല്ലോ എന്നും കെ. സുധാകരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം നിർണായ ഘട്ടം കഴിഞ്ഞ സാഹചര്യത്തിൽ സ്ഥിതിഗതികൾ യുഡിഎഫിന് അനുകൂലമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും വ്യക്തമായ ലീഡ് കണ്ടെത്താൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

SCROLL FOR NEXT