കൊച്ചി: ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല. ചൊവ്വാഴ്ച സര്‍വകലാശാലയില്‍ ഗവര്‍ണര്‍ വരുന്നതുമായി ബന്ധപ്പെട്ടായിരുന്നു സര്‍ക്കുലര്‍.
ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. പരിപാടി കഴിയുന്നതുവരെ അനാവശ്യ ചലനങ്ങള്‍ പാടില്ല, മൊബൈല്‍ ഫോണുകള്‍ സൈലന്റ് ആക്കിവയ്ക്കണം, പ്രസംഗം കഴിയുമ്പോള്‍ കയ്യടിക്കണം, ഗവര്‍ണര്‍ മടങ്ങുന്നത് വരെ ഹാള്‍ വിട്ട് ആരും പുറത്തുപോകരുത് തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
ശങ്കര ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിവാദങ്ങള്‍ക്ക് പിന്നാലെ പരിഷ്‌കരിച്ച സര്‍ക്കുലര്‍ സര്‍വകലാശാല പുറപ്പെടുവിച്ചു.