കണ്ണൂർ: തെയ്യക്കോലത്തിന് നേരെ തെരുവുനായകൾ കുരച്ചുചാടി. നടുവിലിൽ ആണ് ആലക്കുന്ന് ചാമുണ്ഡിക്കു നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. ആചാരത്തിൻ്റെ ഭാഗമായി തറവാട്ടു ദേവസ്ഥാനം സന്ദർശിക്കാൻ ഒറ്റയ്ക്ക് പുറപ്പെട്ട തെയ്യക്കോലത്തിന് നേരെ തെരുവുനായ്ക്കൾ കുരച്ചുചാടുകയായിരുന്നു.19 കാരനായ ആദിത്യനാഥായിരുന്നു കോലധാരി.
ചിലമ്പ് കിലുക്കിയും ഒച്ചവെച്ചും തെയ്യം തെരുവുനായ്ക്കളെ ഓടിച്ചു. അകമ്പടി ക്കാരോ വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്ക് തെയ്യം കെട്ടിയാടുന്ന ദേവസ്ഥാനത്ത് നിന്ന് പുലർച്ചെ മറ്റ് ക്ഷേത്രങ്ങളിലേക്കും തറവാട്ട് ദേവസ്ഥാനത്തേക്കും പോകുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം.