കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ Source: Screengrab
KERALA

"നേതാക്കൾ സമുദായ വിരുദ്ധത പ്രകടിപ്പിക്കുമ്പോൾ ഭരണകൂടം നിശബ്‌ദരാകരുത്"; സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

നിസ്സംഗ നിലപാട് സമാധാനം ആഗ്രഹിക്കുന്നവർക്ക് ചേർന്നതല്ലെന്നും കാന്തപുരം പറയുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. ചില നേതാക്കൾ സമുദായ വിരുദ്ധത പ്രകടിപ്പിക്കുമ്പോൾ ഭരണകൂടം നിശബ്ദരാകരുതെന്നാണ് കാന്തപുരത്തിൻ്റെ വിമർശനം. ചിലർ ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുന്നെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ചൂണ്ടിക്കാട്ടി.

എസ്എസ്എഫ് മുഖമാസികയായ രിസാലയിലെ ലേഖനത്തിലാണ് വിമർശനം. പൊലീസ് ഉൾപ്പടെ ഉദ്യോഗസ്ഥ ഭരണത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. അങ്ങനെ വരുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിന് ജനം ചിന്തിക്കുക. നിസ്സംഗ നിലപാട് സമാധാനം ആഗ്രഹിക്കുന്നവർക്ക് ചേർന്നതല്ലെന്നും കാന്തപുരം പറയുന്നു.

SCROLL FOR NEXT