NEWS MALAYALAM 24X 
KERALA

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പിന്തുണ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം

ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നല്‍കി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. യെമനിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് സമീപിച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നല്‍കി. യെമനിലെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷപ്രിയയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. മരിച്ച തലാലിന്റെ കുടുംബവുമായി ദിയാധനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ജൂലൈ 16ന് ശിക്ഷ നടപ്പാക്കുമെന്നാണ് യെമന്‍ ക്രിമിനല്‍ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു.

SCROLL FOR NEXT