തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതി വേണമെന്ന നിർദേശവുമായി സഹകരണ വകുപ്പ്. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് വകുപ്പിന്റെ നിർദേശം. ബാങ്ക് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സഹകരണ വകുപ്പിന്റെ ഇടപെടൽ.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് മുന്നിൽ സഹകരണ വകുപ്പ് മുന്നോട്ട് വച്ച തീരുമാനം സിപിഐഎം പരിശോധിക്കും. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സബ് കമ്മറ്റിയിൽ വിഷയം സിപിഐഎം ചർച്ച ചെയ്യും. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കെ സബ് കമ്മിറ്റി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാനും പാർട്ടിയിൽ ആലോചനയുണ്ട്.