കാസർഗോഡ്: കാസർഗോഡ് യുവതി ഭർതൃ വീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ . ചെങ്കള പാണലം സ്വദേശി ആദിലാണ് അറസ്‌റ്റിലായത് .ഭാരതീയ ന്യായ സംഹിത 108 പ്രകരം ആത്മഹത്യ പ്രേരണ കുറ്റത്തിനും BNS 85 പ്രകാരം ഗാർഹിക പീഡനം സ്ത്രീധനം ആവശ്യപ്പെടൽ എന്നിവ പ്രകാരമുള്ള കുറ്റവുമാണ് ചുമത്തിയത്.ആദിലിനെ കാസർഗോഡ് ജില്ലാ കോടതി പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
ഇയാളുടെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കാസറഗോഡ് ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഇന്ന് ഒന്നാം വിവാഹ വാർഷികം നടക്കാനിരിക്കെയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയത്. ഭർതൃ വീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. 2 മാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ മാതാവ് കൂടിയായിരുന്നു ഫാത്തിമത്ത് സുഫൈദ .
സംഭവത്തിൽ ഭർത്താവ് ആദിലിനെ ഇന്നലെ രാവിലെ തന്നെ വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുബൈദത്തിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പൂർത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ് കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രിയോടെ ഖബറടക്കി.