കാസർഗോഡ്: പ്രധാന അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്നു. കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് അധ്യാപകന്റെ മർദനത്തില്‍ പരിക്കേറ്റത്.
സ്കൂള്‍ ഹെഡ്മാസ്റ്റർ എച്ച്.എം. അശോകൻ മർദിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.
അസംബ്ലി കഴിഞ്ഞതിന് പിന്നാലെ അധ്യാപകന്‍ മർദിച്ചുവെന്നാണ് അഭിനവിന്റെ പരാതി. വിദ്യാർഥിയുടെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. അഭിനവ് ചികിത്സയിലാണ്.