കട്ടപ്പന നഗരസഭാ കാര്യാലയം Source: News Malayalam 24x7
KERALA

തദ്ദേശ തിളക്കം | ആതുരസേവന രംഗത്തും ഗാർഹിക മാലിന്യ സംസ്കരണത്തിലും പുത്തൻ ചുവടുകൾ; നേട്ടങ്ങളുമായി കട്ടപ്പന നഗരസഭ

നഗരപ്രദേശങ്ങളിൽ സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനുമാണ് നഗരസഭ മുൻഗണന നൽകിയത്...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ആതുരസേവന രംഗത്തും ഗാർഹിക മാലിന്യ സംസ്കരണത്തിലും പുത്തൻ ചുവടുകൾ വിജയമാക്കിയ തിളക്കമാണ് കട്ടപ്പന നഗരസഭയ്ക്കുള്ളത്. കാൻസർ രോഗ നിർണയ കേന്ദ്രവും സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്കും താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും ഉൾപ്പടെ നഗരത്തിലെ ശുചിത്വത്തിലും ദേശീയ നേട്ടം കൈവരിക്കാൻ നഗരസഭക്ക് സാധിച്ചു.

ഇടുക്കിയിലെ രണ്ട് നഗരസഭകളിൽ ഒന്നായ കട്ടപ്പന രൂപീകൃതമായിട്ട് ഒരു പതിറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. പല ആവശ്യങ്ങൾക്കും നേരത്തെ കോട്ടയം, എറണാകുളം ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു നാട്ടുകാർക്കെങ്കിൽ ഇന്ന് അത് മാറി. അർബുദ രോഗികളുടെ എണ്ണം കൂടിയതോടെ നഗരസഭയുടെ നേതൃത്വത്തിൽ കാൻസർ രോഗ നിർണയ കേന്ദ്രം ആരംഭിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാർ ഫണ്ട് ഉൾപ്പെടെ വിനിയോഗിച്ച് നിർമിച്ച സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് ആരോഗ്യ രംഗത്ത് നഗരസഭയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്

നഗരപ്രദേശങ്ങളിൽ സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനുമാണ് നഗരസഭ മുൻഗണന നൽകിയത്. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനവും ഹൈറേഞ്ചുകാർക്ക് വലിയ ആശ്വാസമാണ്. ഗാർഹിക മാലിന്യ സംസ്കരണത്തിലും നഗരസഭക്ക് മാതൃക സൃഷ്ടിക്കാനായി. നഗരങ്ങളുടെ പൊതുശുചീകരണ നിലവാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി നടത്തിയ സർവേയിൽ, സ്റ്റാർ റേറ്റിങ് ലഭിച്ചു. മാലിന്യ സംസ്കരണത്തിനായുള്ള ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നഗരസഭ വിതരണം ചെയ്തു കഴിഞ്ഞു. മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ചിട്ടുള്ള ബിന്നുകളും ബോട്ടിൽ ബൂത്തുകളും നഗരത്തിന്റെ ദൃശ്യ ശുചിത്വ കാഴ്ചയാണ്.

SCROLL FOR NEXT