KERALA

കായംകുളം ലൈംഗികാതിക്രമം: പരാതി പിൻവലിക്കാൻ 25 ലക്ഷം വാഗ്ദാനം ചെയ്തെന്ന് യുവതി

അതിക്രമം നടന്ന കാര്യം പുറത്ത് പറഞ്ഞത് രണ്ടാം വട്ടം ഡോക്ടറെ കണ്ടപ്പോൾ

Author : ന്യൂസ് ഡെസ്ക്

കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ മൊഴി ആവർത്തിച്ച് അതിജീവിത. പ്രതി ആശുപത്രിയിലെത്തി നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതി പിൻവലിച്ചാൽ 25 ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് മൊഴി.

കൊല്ലത്തെ ആശുപത്രിയിൽ പോയാൽ മതിയെന്ന് പ്രതി ഭീഷണി പ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. അതിക്രമം നടന്ന കാര്യം പുറത്ത് പറഞ്ഞത് രണ്ടാം വട്ടം ഡോക്ടറെ കണ്ടപ്പോഴാണെന്നും ഭയം കൊണ്ടാണ് ആദ്യം പറയാതിരുന്നതെന്നും മൊഴി. യുവതിയോട് ഉടൻ വൈദ്യ പരിശോധനയ്ക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നതിന് തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം

ഏപ്രിൽ നാലിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിയവരിൽ ഉണ്ടായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സിനിൽ സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്

SCROLL FOR NEXT