കെ.ബി. ഗണേഷ് കുമാർ, ജി. സുകുമാരൻ നായര്‍ Source; ഫയൽ ചിത്രം
KERALA

'സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണം'; വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

പത്തനാപുരത്തെ തോൽവിയിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്നും ഗണേഷ് കുമാര്‍

Author : ന്യൂസ് ഡെസ്ക്

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണം. കേസ് കൊടുക്കാൻ താനില്ല. കേസും കൂട്ടമായി നടക്കരുതെന്ന് മന്നത്ത് ആചാര്യൻ പറഞ്ഞിരുന്നു. താൻ അത് പാലിക്കുന്നു. എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കില്ലെന്നും ​ഗണേഷ് വ്യക്തമാക്കി.

ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആ കരാള ഹസ്തത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു. പത്തനാപുരത്തെ തോൽവിയിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ട്. തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും പറയാനുണ്ടെന്നും എൻഎസ്എസ് വഴി കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യം അല്ല എന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ധനലക്ഷ്മി ബാങ്കിലെ രേഖകൾ എന്റെ കൈയിലുണ്ട്. ധനലക്ഷമി ബാങ്ക് പ്രശ്നത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ പോയയാൾ ഇപ്പോൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണ്. ബദൽ സംഘടന ഉണ്ടാക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പം ഉണ്ടാകുമെന്നും ​ഗണേഷ് കുമാര്‍ വ്യക്തമാക്കി.

SCROLL FOR NEXT