KERALA

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മറുപടി പറയേണ്ടത് അദാനി, കേരളത്തിൽ അദാനി സൂപ്പർ പവർ അല്ല: കെ.സി. വേണുഗോപാല്‍

സർക്കാർ അനുമതി ഇല്ലാതെ എങ്ങനെ ഓഹരി വിറ്റെന്ന് അദാനി പറയണം എന്നും കെ. സി. വേണു​ഗോപാൽ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ രാഷ്ട്രീയ മുനവച്ച കടന്നാക്രമണവുമായി കെ.സി. വേണുഗോപാൽ എംപി. കേരളത്തിൽ സൂപ്പർ സർക്കാർ ആകാൻ അദാനിക്ക് സാധിക്കില്ല. സർക്കാർ അനുമതി ഇല്ലാതെ എങ്ങനെ ഓഹരി വിറ്റെന്ന് അദാനി പറയണം എന്നും കെ. സി. വേണു​ഗോപാൽ ആവശ്യപ്പെട്ടു. അതേസമയം മദ്യ നികുതിയിലും ശേഷാദ്രിനാഥൻ്റെ നിയമനത്തിനും മറുപടി പറയാൻ താനില്ലാ എന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ മറുപടി പറയേണ്ടത് അദാനി. അദാനിക്ക് എന്ത് അവകാശമാണുള്ളത്. കേരള സർക്കാരിനെ ഇരുട്ടിൽ നിർത്തി അവർക്ക് കാര്യങ്ങൾ ചെയ്യാനാകില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനം പോലെ അദാനി സൂപ്പർ പവർ അല്ല കേരളത്തിലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ പിണറായി പ്രതികരണത്തിൽ തന്റെ പേര് പരാമർശിച്ചതിലും കെ.സി. പ്രതികരിച്ചു. തന്റെ പേര് മറന്നില്ലല്ലോ, ഓർക്കുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അയോധ്യ തട്ടിപ്പ്, രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. നടന്നത് ഗുരുതര വീഴ്ച്ച. കൊള്ള നടത്തുന്നവർക്ക് ട്രസ്റ്റ്‌ എല്ലാം സഹായവും നൽകി. നടന്നത് ഭീകരമായ കൊള്ള. വിഷയത്തിൽ ബിജെപിക്ക് മൗനം. കുറ്റക്കാകരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രത്തിനും മോദിക്കും. കേന്ദ്രം കൃത്യമായ മറുപടി പറയണം. സുപ്രീം കോടതി നിരീക്ഷണത്തിൽ കൃത്യമായ അന്വേഷണം വേണം. നടന്നത് വിശ്വാസികൾക്ക് നേരെയുള്ള കടന്നാക്രമണം. യോഗിയുടെ എസ്ഐടിയെ കൊണ്ട് കുറ്റക്കാരെ പുറത്ത് കൊണ്ടുവരാൻ സാധിക്കില്ലെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

SCROLL FOR NEXT