Source: Files
KERALA

പ്രിയദർശിനി പദ്ധതിക്കായി 600 കോടി, വിദ്യാർഥിനികൾക്ക് സൗജന്യ നാപ്കിൻ... ബജറ്റിൽ സ്ത്രീകൾക്ക്!

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ബജറ്റിൽ 'മകള്‍ക്കൊപ്പം' പദ്ധതി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്ക് വിവിധ പ്രഖ്യാപനങ്ങൾ. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റിയിലെ, സ്ത്രീകളുടെ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, 'പ്രിയദർശിനി പദ്ധതി'ക്കായി ബജറ്റിൽ 600 കോടി വകയിരുത്തി.

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ബജറ്റിൽ 'മകള്‍ക്കൊപ്പം' പദ്ധതി പ്രഖ്യാപിച്ചു. സ്കൂൾ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിനുകൾ ലഭ്യമാകാൻ പദ്ധതി പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി, 'കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി'യും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി വകയിരുത്തി.

അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ. വ്യക്തമായ ജനവിധിയോടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചു വർഷത്തെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ദിശാസൂചികയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT