മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചെന്ന കേസില്‍ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം. സസ്‌പെന്‍ഡ് ചെയ്ത് ഒന്‍പത് മാസത്തിന് ശേഷമാണ് അന്വേഷണം.
എന്തായിരുന്നു അധിക്ഷേപം എന്നറിയാന്‍ താത്പര്യമുണ്ടെന്ന് എന്‍ പ്രശാന്ത്. അഴിമതിയും വ്യാജ രേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കെ പൊതു ജന മധ്യത്തില്‍ ഇടുന്നതിനെയാണോ അധിക്ഷേപിച്ചുവെന്ന് വിളിക്കുന്നതെന്ന് പ്രശാന്ത്. വസ്തു നിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാര്‍ക്ക് നന്നായി അറിയാം എന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോട്ടയം കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. ദമ്പതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്
പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്മണ്യൻ (25) ആണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ ഭർത്താവ് പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഘയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും കുടുംബം ആരോപിക്കുന്നു.
കാസർഗോഡ് കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ്.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്
കാസർഗോഡ് കാഞ്ഞങ്ങാട് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോയ ലോറി ആണ് മറിഞ്ഞത്. വാതക ചോർച്ച ഇല്ലെന്ന് നിഗമനം.
കോഴിക്കോട് പന്തിരങ്കാവിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരുക്കുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായത്. വനത്തിനു പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോള്‍ താങ്ങിപ്പിടിച്ചതാണ് കഴുത്തിലെ പരിക്കിന് കാരണം. റിപ്പോര്‍ട്ട് രണ്ടാഴ്ടക്കകം കോടതിയില്‍ സമര്‍പ്പിക്കും
നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകിയത് മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകൻ അഡ്വ.മുത്താരരാജ്.
താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആറുപേർ മത്സരരംഗത്ത്. ജോയ് മാത്യും സമർപ്പിച്ച നോമിനേഷൻ തള്ളി. ജഗദീഷ്, ശ്വേതാ മേനോൻ ഉൾപ്പെടെ ആറുപേരാണ് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക.