കെ. മുരളീധരൻ 
KERALA

എൽഡിഎഫ് ഭരണകാലത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ ഉത്തരവ്; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

വകപ്പുതല അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ ഉത്തരവിട്ട് സർക്കാർ. വകപ്പുതല അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ വാങ്ങിയ എല്ലാ ഉപകരണങ്ങളുടെയും സംഭരണം, ഇൻസ്റ്റാളേഷൻ, ഉപയോഗം, പരിപാലനം എന്നിവ ഈ കമ്മിറ്റി പരിശോധിക്കും. വീഴ്ചകൾക്ക് കാരണക്കാരായവരെ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.

ഈ ഉപകരണങ്ങൾ നന്നാക്കി വീണ്ടും ഉപയോഗിക്കാൻ പറ്റുമോ, അതോ നിയമപ്രകാരം ഒഴിവാക്കാണോ എന്നും നിർദേശിക്കേണ്ടത് കമ്മിറ്റിയാണ്. ഭാവിയിൽ ഇങ്ങനെയുള്ള വീഴ്ചകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ ആവശ്യമായ ശുപാർശകൾ നൽകണം എന്നും അറിയിപ്പിൽ വ്യക്തമാക്കി.

SCROLL FOR NEXT