എൻഎസ്കെ ഉമേഷ് ബാബു, കെ വാസുകി  
KERALA

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, കെ. വാസുകി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം

കെ. വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും എസ്. ഷാനവാസിനെ തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 25 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ആകെ മാറ്റം. നാല് ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം. ജി. പ്രിയങ്ക എറണാകുളം പുതിയ ജില്ലാ കളക്ടറാകും. എം.എസ്. മാധവിക്കുട്ടി പാലക്കാട്, ചേതന്‍കുമാര്‍ മീണ കോട്ടയം, ഡോ. ദിനേശ് ചെറുവത്ത് ഇടുക്കി എന്നിങ്ങനെയാണ് മാറ്റം.

എന്‍എസ്‌കെ ഉമേഷ് പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടറാകും. കേരള ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും വഹിക്കും. കെ. വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും എസ്. ഷാനവാസിനെ തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു. ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയായും നിയമിക്കും.

SCROLL FOR NEXT