KERALA

അകമ്പടി വാഹനങ്ങൾ വെട്ടിച്ചുരുക്കി ഗവർണറും; ഒൻപതിൽ നിന്ന് ആറാക്കി

ഗവർണർ രാജേന്ദ്ര അർലേകറുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേകറുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഒൻപത് സുരക്ഷാ വാഹനങ്ങൾ ആറാക്കി മാറ്റി. പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.

ഇതോടെ ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിൻ്റെ സത്യപ്രതി‍ജ്ഞ ചടങ്ങിൽ ഇപ്രകാരത്തിലാവും ഗവർണർ പങ്കെടുക്കുക.

ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. തൻ്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തൻ്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു.

SCROLL FOR NEXT