അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ വിൽപന തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.പുസ്തകത്തിന്ർറെ കവറിൽ പുകവലിക്കുന്ന ഫോട്ടോ ഉൾപ്പെടുത്തിയതിനെതിരെയുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. പുസ്തകത്തിന്ർറെ പിന്നിൽ പുകവലിക്കെതിരെയുള്ള മുന്നറിയിപ്പ് രേഖപെടുത്തിയിട്ടുണ്ടെന്ന് പ്രസാധകർ കോടതിയെ അറിയിച്ചു.
ഇതോടെ കോടതി ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചു. കവർപേജിൽ മുന്നറിയിപ്പുണ്ട്, ഈ വിവരം എന്തുകൊണ്ട് ഹർജിയിൽ വ്യക്തമാക്കിയില്ലെന്ന് കോടതി ചോദിച്ചു. . ഇത് എന്തുതരം പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പൊതുതാല്‍പര്യ ഹര്‍ജിക്ക് പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.അഡ്വ. എ രാജസിംഹനാണ് പൊതുതാൽപര്യ ഹർജിസമർപ്പിച്ചത്.
അരുന്ധതി റോയിയുടെ പുസ്തകത്തിലെ കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. എ രാജസിംഹൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ നേരത്തെ കോടതി അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സിനോടും വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ 'മദര്‍ മേരി കംസ് ടു മീ' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്. അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് പുസ്തകത്തിലെ ഉള്ളടക്കം. ലോകമാകെ ഏറെ ചർച്ചചെയ്യപ്പെടുന്നതിനിടെയാണ് പുസ്തകത്തിനെതിരെ പൊതു താൽപര്യഹർജി സമർപ്പിച്ചത്.