കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്നും ഹൈക്കോടതിയുടെ രണ്ടാമത്തെ ബെഞ്ചും പിൻമാറി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് മെമ്മറി കാർഡ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിന്ന് പിൻമാറിയത്. സെഷൻസ് ജഡ്ജായിരുന്നപ്പോൾ കേസ് പരിഗണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം.