സ്ത്രീത്വത്തെ അപമാനിച്ചു; അൻസിബ 10 കോടി നഷ്ടപരിഹാരം നൽകണം, മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ടിന് എതിരെ കോടതിയെ സമീപിക്കാനാണ് അൻസിബയുടെ തീരുമാനം
സ്ത്രീത്വത്തെ അപമാനിച്ചു;   അൻസിബ 10 കോടി നഷ്ടപരിഹാരം നൽകണം,  മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ
Published on
Updated on

കൊച്ചി: തനിക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ നകഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട് വന്നതിനു പിറകെ അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ.അൻസിബക്കു പിന്നിൽ മത വർഗീയവാദികൾ ഉണ്ടെന്ന് സംശയിക്കുന്നതായി നടി ലക്ഷ്മിപ്രിയ ആരോപിച്ചു.അൻസിബക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും.

സ്ത്രീത്വത്തെ അപമാനിച്ചു;   അൻസിബ 10 കോടി നഷ്ടപരിഹാരം നൽകണം,  മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ
ശിവൻകുട്ടിയുടെ അതൃപ്തി തള്ളി; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും

തന്റെ പരാതിയെ അമ്മ സംഘടനക്ക് വെണ്ണല ക്ഷേത്രം നൽകിയ സംഭാവനയുമായി ബന്ധിപ്പിക്കുന്നത് അൻസിബക്കു പിന്നിൽ മത വർഗീയവാദികൾ ഉണ്ടെന്ന് കൊണ്ടാണെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് അൻസിബക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അതേ സമയം തന്റെ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ടിന് എതിരെ കോടതിയെ സമീപിക്കാനാണ് അൻസിബയുടെ തീരുമാനം.

സ്ത്രീത്വത്തെ അപമാനിച്ചു;   അൻസിബ 10 കോടി നഷ്ടപരിഹാരം നൽകണം,  മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ
"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ

ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിയിൽ തൃപ്പൂണിത്തുറ എസ് ഐ രേഷ്മ മോശമായി പെരുമാറി എന്ന നടി അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അതിനിടെ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയിൽ തുടര്‍ നടപടികള്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കടവന്ത്ര പൊലീസ് വ്യക്തമാക്കി .

News Malayalam 24x7
newsmalayalam.com