വളർമതി Source: News Malayalam 24x7
KERALA

പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ല; ചികിത്സ നിഷേധിച്ച് നിരാഹാരം തുടരാന്‍ വളര്‍മതി

ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ചെറുക്കാനാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടരുന്ന എല്‍പിഎസ്ടി സമര നേതാവ് വളര്‍മതി ചികിത്സ നിഷേധിച്ച് സമരം ശക്തമാക്കും. ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ചെറുക്കാനാണ് തീരുമാനം.

പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ല. ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും വളര്‍മതി പ്രതികരിച്ചു. ഡ്രിപ്പ് പോലും കയറാത്ത നിലയിലേക്ക് വളര്‍മതിയുടെ ആരോഗ്യനില വഷളായിട്ടുണ്ട്. എങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ അനിശ്ചിതകാല സമരം 127 ആം ദിവസത്തിലേക്കും വളര്‍മതിയുടെ നിരാഹാരം 15 ആം ദിവസത്തിലേക്കും കടക്കുകയാണ്. വിദ്യാര്‍ഥി- അധ്യാപക അനുപാതം കുറയ്ക്കണമെന്നാണ് റാങ്ക് ഹോള്‍ഡര്‍മാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതിനിടയില്‍, സമരത്തിന് പിന്തുണയുമായി ഇടത് യുവജന സംഘടനകളും രംഗത്തെത്തി. എഐവൈഎഫ് നേതൃത്വം ഇന്ന് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിക്കും. ഡിവൈഎഫ്‌ഐ മാതൃകയില്‍ തുടര്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനാണ് എഐവൈഎഫ് തീരുമാനം.

SCROLL FOR NEXT