കേരളത്തിലെ പമ്പുകളിൽ പരിശോധന തുടങ്ങി, പെട്രോളിൽ അമിത അളവിൽ എഥനോള്‍ കണ്ടെത്തിയാൽ കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

കേന്ദ്ര സർക്കാർ അനുവദിച്ച പരമാവധി പരിധിയായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ പാടില്ലെന്നും മന്ത്രി നിലപാടറിയിച്ചു.
anoop jacob on Ethanol in petrol.
Published on: 
Updated on: 

തിരുവനന്തപുരം: പെട്രോളിൽ അമിത അളവിൽ എഥനോള്‍ കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും റിപ്പോർട്ടും സർക്കാരിന് ലഭിച്ചിരുന്നുവെന്നും തുടർന്ന് ആശങ്കയിൽ സംസ്ഥാനത്ത് പമ്പുകളിൽ നേരിട്ട് പരിശോധന ആരംഭിച്ചെന്നും സ്ഥിരീകരിച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് ആദ്യഘട്ട പരിശോധന തുടങ്ങിയിട്ടുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ രണ്ടാംഘട്ടമായി പരിശോധന മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓയിൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകൾ ആദ്യഘട്ടത്തിൽ ഗവൺമെൻ്റ് കെമിക്കൽ ലാബുകളിൽ പരിശോധിക്കും. സാമ്പിൾ ശേഖരിച്ച് 10 ദിവസത്തിനകം പരിശോധനാ ഫലം ലഭ്യമാക്കും. കേന്ദ്ര സർക്കാർ അനുവദിച്ച പരമാവധി പരിധിയായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പാടില്ല.

anoop jacob on Ethanol in petrol.
മകളുടെ വിവാഹം വിവാദമാക്കരുത്, മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് യാഥാർത്ഥ സിപിഐഎം പ്രവർത്തകരല്ല: ബി. ഗോപാലകൃഷ്ണൻ

പരിശോധനയിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ പിഴയും കോടതി നടപടികളും ഉൾപ്പെടെയുള്ള കർശന പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 6 സാമ്പിളുകൾ വീതം ശേഖരിക്കും. ലാബ്, ഡീലർ, വകുപ്പ് എന്നിവർ രണ്ട് സാമ്പിളുകൾ വീതം സൂക്ഷിക്കും. എഥനോൾ ഉൽപ്പാദനം വർധിപ്പിക്കുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.