കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി Source: Files
KERALA

കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു; കാന്തപുരം പ്രസിഡൻ്റായി തുടരും

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. എ.പി. അബ്ദുൽ കരീം ഹാജി ചാലിയമാണ് ഫിനാൻസ് സെക്രട്ടറി.

കുറ്റ്യാടി സിറാജുൽ ഹുദ കാമ്പസിൽ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് 2026-28 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ ഉൾപ്പെടെയുള്ള വിപുലമായ ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്.

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എം.എൻ. കുഞ്ഞഹമ്മദ് ഹാജി എന്നിവരാണ് സി.വൈസ് പ്രസിഡന്റുമാർ. കൂടാതെ മാരയമംഗലം അബ്ദുർറഹ്മാൻ ഫൈസി, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ. സൈഫുദ്ദീൻ ഹാജി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, വി.എച്ച്. അലി ദാരിമി, എം.കെ. ഹാമിദ് ചൊവ്വ എന്നിവർ വൈസ് പ്രസിഡന്റുമാരായും സേവനമനുഷ്ഠിക്കും.

സെക്രട്ടറിമാരായി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സയ്യിദ് ത്വാഹാ സഖാഫി, സി.പി. സൈതലവി മാസ്റ്റർ, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ജി. അബൂബക്കർ, അബൂബക്കർ പടിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

SCROLL FOR NEXT