ഷാജന്‍ സ്കറിയ Source: Facebook
KERALA

ഷാജന്‍ സ്കറിയയ്‌ക്കെതിരായ ആക്രമണം: വധശ്രമത്തിന് കേസ്

കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമം ചുമത്തിയാണ് കേസെടുത്തത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: 'മറുനാടൻ മലയാളി' യൂട്യൂബർ ഷാജന്‍ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമം ചുമത്തിയാണ് കേസെടുത്തത്. ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് മറുനാടൻ ഓൺലൈൻ ഉടമ ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് മൂന്നംഗസംഘം ആക്രമിച്ചത്. പരിക്കേറ്റ ഷാജൻ സ്‌കറിയ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു.

SCROLL FOR NEXT