KERALA

"ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷകളും കാത്തുസൂക്ഷിക്കും"; പരീക്ഷാ ക്രമക്കേടിൽ വിശദീകരണവുമായി പിഎസ്‌സി

പിശകുകൾ പർവതീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് പി എസ് സി അഭ്യർഥിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേട് വിവാദത്തിൽ വിശദീകരണവുമായി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ. ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷകളും കാത്തുസൂക്ഷിക്കുമെന്ന് പി എസ് സി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പിശകുകൾ അത്യപൂർവമാണ് അവ കണ്ടെത്തിയാൽ തിരുത്തും. പിശകുകൾ പർവ്വതീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് പി എസ് സി അഭ്യർഥിച്ചു.

വിവാദങ്ങളിലും വാത്തകളിലും പ്രതികരിക്കാൻ കമ്മീഷന് പരിമിതിയുണ്ട്. കമ്മീഷന്റെ യോഗത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നത് അവാസ്തവമാണ്. അസത്യങ്ങളെ കൂട്ടുപിടിച്ച് കമ്മീഷൻ എതിരെ നടത്തുന്ന പ്രചാരണങ്ങൾ ഖേദകരമാണെന്നും പിഎസ്‌സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് പ്രോട്ടോകോള്‍ അട്ടിമറിച്ചാണെന്ന രേഖകൾ പുറത്ത് വന്നു. മൂല്യനിര്‍ണയം നടത്തിയ ചോദ്യങ്ങളും നടത്താത്ത ചോദ്യങ്ങളും പരീക്ഷ വിഭാഗം പരിശോധിച്ചില്ലെന്നും രേഖയിലുണ്ട്. പരീക്ഷാ നടപടിക്രമങ്ങളെ സംബന്ധിച്ച ലോഗിന്‍ ഫയലുകളും പിഎസ്‌സി ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

ഇതോടെ സംശയമുനയിലായിരിക്കുകയാണ് പിഎസ്‌സി പരീക്ഷ വിഭാഗം. പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് തന്നെ കൈമാറാൻ കമ്മീഷൻ യോഗം തീരുമാനിച്ചിരുന്നു. രീക്ഷ കണ്ട്രോളറെ ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് അന്വേഷണം വിജിലൻസിന് വിട്ടത്.

SCROLL FOR NEXT