സുജിൻ, സുഹൈൽ 
KERALA

കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിന്‍റെ മുഖ്യ കണ്ണികള്‍ പിടിയിൽ

ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്കും പിന്നീട് കേരളത്തിലേക്കും മയക്കുമരുന്ന് എത്തിക്കുന്നതാണ് രീതി.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിന്‍റെ മുഖ്യ കണ്ണികള്‍ പിടിയിൽ. തലശ്ശേരി സ്വദേശി സുഹൈൽ, പാലക്കാട്‌ സ്വദേശി സുജിൻ എന്നിവരാണ് പിടിയിലായത്. ഡൽഹി ക്രൈം ബ്രാഞ്ചാണ് ഇരുവരെയും 6 കിലോ എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂർ സിറ്റി പൊലീസാണ് ഡൽഹി ക്രൈം ബ്രാഞ്ചിന് വിവരം നൽകിയത്.

ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്കും പിന്നീട് കേരളത്തിലേക്കും മയക്കുമരുന്ന് എത്തിക്കുന്നതാണ് രീതി. സുഹൈലിന്റെ സംഘമാണ് കാസർഗോഡ് മുതൽ എറണാകുളം വരെ എംഡിഎംഎ എത്തിക്കുന്നത്. ഡൽഹിയിൽ നിർമിച്ചും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചുമാണ് മയക്കുമരുന്ന് ശേഖരിക്കുന്നത്. സുഹൈലിന് നൈജീരിയൻ മയക്കുമരുന്ന് സംഘവുമായും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

SCROLL FOR NEXT