മോദി ചേർത്തുപിടിച്ച നൈസമോളെ ഓർമ്മയുണ്ടോ? മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവള്‍

ദുരന്തബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു
പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
നൈസാ മോള്‍, നരേന്ദ്ര മോദി
Published on

ചൂരല്‍മല- മുണ്ടക്കൈ മഹാദുരന്തത്തില്‍ നിന്ന് ഉമ്മയ്ക്കൊപ്പം രക്ഷപ്പെട്ട നൈസാ മോളെ ഓര്‍ക്കുന്നുണ്ടോ? ദുരന്തബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. മരണം പെയ്ത ദുരന്തഭൂമിയില്‍ നിന്നുള്ള വേദനച്ചിത്രങ്ങള്‍ക്കിടെ എല്ലാവരുടേയും ഹൃദയം തൊട്ട ഒരു നിമിഷം. ഇന്ന് മേപ്പാടിയിലെ എല്‍കെജി ക്ലാസിലെ മിടുക്കി കുട്ടിയാണ് നൈസ മോള്‍.

പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
ഇങ്ങനെയും ചിലരുണ്ടിവിടെ, മുണ്ടക്കൈക്ക് കരുത്തേകാൻ എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ഉസ്മാനെ പോലെ

ദുരന്ത പ്രദേശം സന്ദർശിക്കാനെത്തിയപ്പോള്‍ മോദി ചേര്‍ത്തു പിടിച്ചത് ഉമ്മ കൊടുത്തതും, നൈസ മോള്‍ താടിയില്‍ പിടിച്ച് വലിച്ചതും കണ്ണാടി ഊരി നോക്കിയതും ഒന്നും നമ്മള്‍ മറക്കാനിടയില്ല. ദു:ഖം കടല് പോലെ തിരയടിച്ചു നിന്ന അന്തരീക്ഷത്തില്‍ ഈ കാഴ്ച എല്ലാവരുടെയും മനസ്സ് നിറച്ചിരുന്നു.

പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
വയനാട് ദുരന്തം: പുനരധിവാസ പദ്ധതികളില്‍ 56.83 % തൃപ്തര്‍; ജനുവരിയില്‍ വീട് പൂര്‍ത്തിയാകില്ലെന്ന് 68 %, കേന്ദ്ര സര്‍ക്കാര്‍ കരുണ കാട്ടിയില്ല: ന്യൂസ് മലയാളം സര്‍വേ

ദുരന്തത്തെ അതിജീവിച്ച നൈസ മോളും അമ്മ ജസീലയും ഇപ്പോള്‍ മേപ്പാടി ചുളിക്കയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ മേപ്പാടി അലിഫ് പബ്ലിക് സ്‌കൂളില്‍ എല്‍കെജി വിദ്യാർഥിനിയാണ് നൈസ മോള്‍.

പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
ദുരന്തം ബാക്കിയാക്കിയത് കൂറ്റന്‍ കരിങ്കല്ലുകളും ചെളിക്കൂമ്പാരങ്ങളും; വെള്ളാര്‍മല സ്‌കൂള്‍ മനക്കരുത്ത് കൊണ്ട് മറികടന്ന പാഠപുസ്തകം

ദുരന്തം നടന്ന രാത്രിയില്‍ വീട്ടിലേക്കു കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ നൈസയെ മാറോട് ചേര്‍ത്ത് മുറുകെ പിടിക്കുകയായിരുന്നു ഉമ്മ ജസീല. മണ്ണിലും ചെളിയിലും പെട്ട്, ഒഴുകി ഒടുവില്‍ എവിടെയൊക്കെയോ പിടിച്ചാണ് രണ്ട് ആളും രക്ഷപ്പെട്ടത്. അന്ന് 7 പേരായിരുന്നു ചൂരല്‍മലയിലെ ആ വീട്ടില്‍ ഉണ്ടായിരുന്നത്. നൈസമോളുടെ പിതാവും സഹോദരങ്ങളും അടക്കം 5 പേരെ ദുരന്തത്തില്‍ മരണപ്പെട്ടു.

പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, കെ. വാസുകി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം

ദുരന്തം ബാക്കിയാക്കിയ ഓര്‍മ്മകള്‍ക്കൊപ്പം മോദി അപ്പൂപ്പനെ കണ്ടിട്ടുണ്ടെന്ന് നൈസ പറയുന്നു. ഇടയ്ക്ക് നഷ്ടമായമായ ഉപ്പയെയും സഹോദരങ്ങളെയും ചോദിക്കും, പിന്നെ മറക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com