KERALA

ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം; തിരുവനന്തപുരത്ത് നാളെ മുതല്‍ കെജിഎംഒഎ വീണ്ടും സമരത്തിലേക്ക്

ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും കെജിഎംഒഎ പ്രതിഷേധിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ജില്ലയിൽ ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നാളെ മുതൽ വീണ്ടും സമരത്തിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 

സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. നെടുമങ്ങാട് ആശുപത്രി സൂപ്രണ്ടിനെയും മറ്റു ജീവനക്കാരെയും കയ്യേറ്റം ചെയ്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക., ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വയ്ക്കുന്നുണ്ട്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്തിമ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിൽ ആരോഗ്യവകുപ്പ് തുടർനടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.

SCROLL FOR NEXT