തിരുവനന്തപുരം; കടക്കാവൂരിൽ വാഹനാപകടത്തിൽ 11 വയസുകാരിയ്ക്ക് ദാരുണാന്ത്യം. കായിക്കര ഏറത്തു പടിഞ്ഞാറ്റു വീട്ടിൽ ജോൺ പോളിൻ്റെയും പ്രബിന്ധ്യയുടേയും മകൾ സഖിയാണ് മരണപ്പെട്ടത്. കടയ്ക്കാവൂർ എസ്.എസ്. പിബിഎച്ച്. എസ് ലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്കൂളിലെ പിടിഎ മീറ്റിങ്ങിനു ശേഷം ജോൺ പോൾ ഓടിച്ചിരുന്ന ഓട്ടോയിൽ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവയെയാണ് അപകടമുണ്ടായത്. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം.
കടക്കാവൂർ ഓവർബ്രിഡ്ജ് പ്രഭാത് ജന്ക്ഷന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. കായയിക്കര എറത്ത്പടിഞ്ഞാറ് ജോൺപോൾ, പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകളാണ് മരിച്ച സഖി. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി എൽ.പി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി സഞ്ജു (8) സഹോദരനാണ്.
നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജോൺ പോളിനും പ്രബിന്ധ്യയ്ക്കും പരിക്കുണ്ട്. കൂടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
അമ്മ പ്രഭിന്ധ്യയ്ക്ക് നട്ടെല്ലിനും, യാത്രക്കാരിയായ മാമ്പള്ളി സ്വദേശിനിയ്ക്ക് തോളെല്ലിനും ഗുരുതര പരുക്കുണ്ടെന്നാണ് സൂചന. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.