Source: News Malayalam 24x7
KERALA

മാലിന്യസംസ്കരണം, കൊതുക് നിവാരണം, തെരുവുനായ നിയന്ത്രണം...; 50 ദിന കർമപദ്ധതി നടപ്പിലാക്കാൻ കൊച്ചി കോർപ്പറേഷൻ

50 ദിവസം കൊണ്ട് 21 പദ്ധതികൾ നടപ്പാക്കുമെന്നും മേയർ അറിയിച്ചു...

Author : അഹല്യ മണി

കൊച്ചി: കോർപ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 50 ദിന കർമപദ്ധതി നടപ്പിലാക്കുമെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. 50 ദിവസം കൊണ്ട് 21 പദ്ധതികൾ നടപ്പാക്കുമെന്നും മേയർ അറിയിച്ചു.

തീവ്ര കൊതുക് നിവാരണ യജ്ഞത്തിന് പ്രഥമ പരിഗണന നൽകും, വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും, തെരുവുനായ നിയന്ത്രണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും, ക്ലീൻ കൊച്ചി ക്യാംപയിൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും, ഭക്ഷ്യമാലിന്യ സംസ്കരണത്തിന് പുതിയ പ്ലാന്റ് സ്ഥാപിക്കും, പൊതുജനങ്ങളുമായി സംവദിക്കാൻ എല്ലാ മാസവും ടോക്ക് വിത്ത് മേയർ പരിപാടി സംഘടിപ്പിക്കും എന്നിങ്ങനെയാണ് സമഗ്ര വികസനം ലക്ഷ്യമിട്ട് കൊച്ചി കോർപ്പറേഷൻ നടപ്പിലാക്കുന്ന കർമപദ്ധതികൾ.

SCROLL FOR NEXT