KERALA

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞുനിർത്തി ആക്രമണം; പ്രതികൾ പിടിയിൽ

പത്തനാപുരത്തെ ആശുപത്രിയിൽ നിന്ന് രോഗിയുമായി കൊട്ടിയത്തെ കിംസ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അതിക്രമം.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറെ പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ.വെളിച്ചിക്കാല കുണ്ടുമൺ സ്വദേശി ഷെഫീഖ് (26) തൃക്കോവിൽ വട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. പത്തനാപുരത്തെ ആശുപത്രിയിൽ നിന്ന് രോഗിയുമായി കൊട്ടിയത്തെ കിംസ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതികൾ അതിക്രമം നടത്തിയത്.

ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതിനാണ് യുവാക്കൾ ചേർന്ന് ആംബുലൻസ് ഡ്രൈവറിനെ മർദിച്ചത്. ആംബുലൻസിൻ്റെ മിറർ അക്രമികൾ തല്ലിതകർത്തു. കൊട്ടിയം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. അതിക്രമത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ ബിബിന് പരിക്കേറ്റിരുന്നു. ആംബുലന്‍സില്‍ രോഗിയുണ്ടെന്ന് നാട്ടുകാർ അടക്കം പറഞ്ഞതിന് പിന്നാലെയാണ് യുവാക്കള്‍ ആംബുലന്‍സ് വിട്ടുനല്‍കിയത്.

SCROLL FOR NEXT