കോഴിക്കോട്: എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. എംആര്‍എം എക്കോസൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. പ്ലാന്റും, കെട്ടിടവും കത്തിനശിച്ചു
മുക്കം, നരിക്കുനി, കോഴിക്കോട്, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആളപായമില്ല.